Wednesday 23 February 2011

എന്‍റെ സ്വന്തം കഥാനുഭവങ്ങള്‍.

                 എന്‍റെ പേര് മണ്ടോദരന്‍ 

നിങ്ങളും ഒന്ന് പുഞ്ചിരിച്ചു അല്ലെ ? എനിക്കറിയാം. ഒന്നാം ക്ലാസ്സില്‍ ചേരാന്‍ ഞാന്‍ അച്ഛന്‍റെ വിരലില്‍ തൂങ്ങി സ്കൂളിന്‍റെ പടി കയറിയ ആദ്യത്തെ ദിവസം ഹെഡ് മാഷിന്‍റെ ചുണ്ടിലും ഞാന്‍ ഈ പുഞ്ചിരി കണ്ടിരുന്നു. തിരിച്ചറിവ് ആകാറായ പ്രായത്തില്‍ ഞാന്‍ ഈ പേര് മാറ്റാന്‍ എല്ലം ശ്രമിച്ചു  എന്നാല്‍ ‍, എന്‍റെ അപ്പൂപ്പന്‍റെ പിടിവാശി. . . .  ഇന്നും  അതൊരു സ്വപ്നമായി തന്നെ ശേഷിക്കുന്നു  . 
 എന്‍റെ പേരുണ്ടാക്കിയ  പുകിലുകളെ പറ്റി തന്നെ ഒരു ഖണ്ഡകാവ്യം രചിക്കാന്‍  ഉള്ളതുണ്ട്. 
ആ കഥകളെല്ലാം ഞാന്‍ നിങ്ങളുമായി വഴിയെ പങ്കു വയ്ക്കാം.